valley
പീസ് വാലി പ്രാർത്ഥന ചിൽഡ്രൻസ് വില്ലേജ് സി.കെ പദ്മകുമാർ ഉദ്ഘാടനം ചെയ്യുന്നു. ചലച്ചിത്രതാരം ഫഹദ് ഫാസിൽ, പി.എം അബൂബക്കർ, ലത്തീഫ് കാസിം, ഡിമ്പിൾ പദ്മകുമാർ എന്നിവർ സമീപം

കോതമംഗലം: പീസ് വാലി ക്യാമ്പസിൽ ഭിന്നശേഷിക്കാർക്കായി നിർമ്മിച്ച ചിൽഡ്രൻസ് വില്ലേജ് പ്രാർത്ഥന ഫൗണ്ടേഷൻ ചെയർമാനും പ്രവാസി വ്യവസായിയുമായ സി.കെ. പദ്മകുമാർ, ചലച്ചിത്ര നടൻ ഫഹദ് ഫാസിൽ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പീസ് വാലി ചെയർമാൻ പി.എം. അബൂബക്കർ അദ്ധ്യക്ഷനായി. ഡോ. മുരളി തുമ്മാരുകുടി, സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ സെറിബ്രൽ പാൾസി ബാധിതായ എ.കെ ശാരിക, എം.എ. മുഹമ്മദ്, ഡിസബിലിറ്റി ആക്ടിവിസ്റ്റ് ധന്യ രവി, പീസ് വാലി ഉപാദ്ധ്യക്ഷൻ കെ.എം. യൂസുഫ്, രാജീവ് പള്ളുരുത്തി, ഡോ. സാം പോൾ എന്നിവർ സംസാരിച്ചു. റെസിഡൻഷ്യൽ ലൈഫ് സ്‌കൂൾ, ഉപേക്ഷിക്കപ്പെടുന്ന ഭിന്നശേഷിക്കാർക്കുള്ള അമ്മത്തൊട്ടിൽ എന്നിവയാണ് വില്ലേജിലുള്ളത്. വടക്കൻ പറവൂർ ആസ്ഥാനമായ പ്രാർത്ഥന ഫൗണ്ടേഷനാണ് ചിൽഡ്രൻസ് വില്ലേജ് നിർമ്മിച്ച് നൽകിയത്.