പെരുമ്പാവൂർ: നാരായണ ഗുരുകുലം സ്റ്റഡി സർക്കിൾ എറണാകുളം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ ഗുരു നിത്യചൈതന്യ യതിയുടെ ഇരുപത്തിഅഞ്ചാമത് സമാധി വാർഷികത്തോടനുബന്ധിച്ച് ഗുരു നിത്യചൈതന്യ സ്മൃതി സംഘടിപ്പിച്ചു. സൗത്ത് വാഴക്കുളത്ത് ആലക്കപ്പറമ്പിൽ രാജന്റെ വസതിയിൽ നടന്ന പരിപാടിയിൽ കൂടൽ ശോഭൻ മുഖ്യ പ്രഭാഷണം നടത്തി. ഗുരുകുലം സ്റ്റഡി സർക്കിൾ സ്റ്റേറ്റ് കോഓർഡിനേറ്റർ എം.എസ് സുരേഷ്, ഡോ. എൻ. ആർ.വിജയരാജ്, പി. വിനിഷാന്ത്, ഷാജി പഴയിടം, പി.കെ. ഷിജു , എ. കെ. രാജൻ എന്നിവർ സംസാരിച്ചു.