മുവാറ്റുപുഴ: മുളവൂർ അറേക്കാട് ദേവീക്ഷേത്രം ഉപദേശക സമിതിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ക്ഷേത്രം മേൽശാന്തി എം.ഡി. ഹരികുമാർ നമ്പൂതിരി വിദ്യാർത്ഥികൾക്ക് മെമെന്റോ സമ്മാനിച്ചു. ക്ഷേത്രം ജീവനക്കാരൻ പി.എസ്. ശ്രീകുമാർ, ഉപദേശക സമിതി പ്രസിഡന്റ് വി.ഡി. സിജു, സെക്രട്ടറി എ. ജി. ബാലകൃഷ്ണൻ, അംഗങ്ങളായ കെ.എൽ. ഗിരീഷ്, എ.എച്ച്. മെബിൻ, പ്രതീഷ് പ്രഭാകരൻ, കെ.എസ്. സനോജ്, എം.പി. മോഹനൻ, പി.കെ. മഹേഷ് എന്നിവർ സംസാരിച്ചു.