mudakkuzha

കുറുപ്പംപടി: അപ്രതീക്ഷിതമായി വന്ന മഴക്കെടുതിയിൽ മുടക്കുഴ പഞ്ചായത്തിലെ ഇളംബകപ്പിള്ളി ചെബുശേരി പാടശേഖരത്തിലെ 2ഏക്കർ കൃഷി സ്ഥലത്തെ കൊയ്യാറായ പൊൻമണി നെൽകൃഷി വെള്ളത്തിനടിയിലായി. സജീവ് കല്ലു മലേക്കുടി, കേന്ദ്ര കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ സഹായത്തോടെ നടത്തിയ നെൽകൃഷിയാണ് നശിച്ചത്. കൃഷിയിടങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ സന്ദർശിച്ചു. കൃഷിനാശം സംഭവിച്ചവർക്ക് അടിയന്തിര ധനസഹായം നൽകണമെന്ന് സർക്കാരിനോട് പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.