കുരീക്കാട്: എസ്.എൻ.ഡി.പി യോഗം ശാഖയിലെ വയൽവാരം കുടുംബ യൂണിറ്റ് സംഗമം പ്രസിഡന്റ് വി.എൻ രമേശൻ ഉദ്ഘാടനം ചെയ്തു. ദേശീയ കായികമേളയിൽ പവർലിഫ്റ്റിംഗിൽ വെള്ളിമെഡൽ നേടിയ ഡോ.വി. ശ്രീകുമാർ, എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ അഭിനന്ദ് മഹേഷ് എന്നിവരെ അനുമോദി​ച്ചു.

കൺവീനർ ഷിമോൾ അനൂപ് അദ്ധ്യക്ഷത വഹിച്ചു. ശാഖാ കമ്മിറ്റിയംഗം മുരുകൻ, എ.കെ രമേശൻ, ബിനു തുഷാരം എന്നിവർ സംസാരി​ച്ചു.