yathraayappu
മുടക്കുഴ പഞ്ചായത്ത് 64-ാം നമ്പർ അംഗൻവാടിയിലെ കുഞ്ഞുകുട്ടികൾക്ക് എൽ.കെ.ജി. യിലേക്ക് യാത്രയയപ്പ് നൽകുന്നതിൻ്റെ യാത്രയപ്പ് സമ്മേളനം പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.അവറാച്ചൻ ഉൽഘാടനം ചെയ്യുന്നു

കുറുപ്പംപടി : മുടക്കുഴ പഞ്ചായത്ത് 64-ാം നമ്പർ അങ്കണവാടിയിലെ കുഞ്ഞുകുട്ടികൾക്ക് എൽ.കെ.ജിയിലേക്ക് യാത്ര അയപ്പ്. പന്ത്രണ്ടോളം കുട്ടികൾക്കാണ് യാത്ര അയപ്പ് നൽകിയത്. വാർഷിക സമ്മേളനവും യാത്രയപ്പും പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം വിപിൻ പരമേശ്വരന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ അങ്കണവാടി ജീവനക്കാരായ സീന, ഗീത, ബിജി, ആശ എന്നിവർ സംസാരിച്ചു.