കൂത്താട്ടുകുളം: മുതിർന്ന പൗരന്മാരുടെ സംഘടനയായ സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ എസ്.സി.എഫ്.ഡബ്ലിയു.എ കൂത്താട്ടുകുളം വില്ലേജ് പ്രവർത്തക യോഗവും തിരിച്ചറിയൽ കാർഡ് വിതരണവും കൂത്താട്ടുകുളം എസ്തോസ് സ്മാരക ഹാളിൽ വില്ലേജ് പ്രസിഡണ്ട് ലീലാമ്മ ജോണിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ജില്ലാ സെക്രട്ടറി പി.വി. സുഭാഷ് ഉദ്ഘാടനം ചെയ്തു, മേഖലാ സെക്രട്ടറി സി.കെ. പ്രകാശ് കാർഡ് വിതരണം നടത്തി. വില്ലേജ് സെക്രട്ടറി എം.എം. ഗോപി, ഫാ: പോൾ പീച്ചിയിൽ, നഗരസഭ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, ഫെബീഷ് ജോർജ്, എൽ. വസുമതിയമ്മ എന്നിവർ സംസാരിച്ചു,