lungs

കൊച്ചി: ശ്വാസകോശരോഗ വിദഗ്ദ്ധരുടെ 26ാമത് ദേശീയ സമ്മേളനമായ 'ബ്രോങ്കോകോൺ കൊച്ചി 2024' സമാപിച്ചു. ഇന്റർവെൻഷണൽ, ദൃശ്യ സാങ്കേതികവിദ്യകൾ രോഗനിർണയത്തിലും ചികിത്സയിലും ഉപയോഗിക്കുന്നത് സമ്മേളനം ചർച്ച ചെയ്തു. ഇന്ത്യൻ അസോസിയേഷൻ ഫോർ ബ്രോങ്കോളജിയാണ് സമ്മേളനം സംഘടിപ്പിച്ചത്. ഓർഗനൈസിംഗ് ചെയർമാൻ ഡോ. നാസർ യൂസഫ്, സെക്രട്ടറി ഡോ. അഖിലേഷ് കെ., ഡോ. പരമേസ് എ.ആർ., സയന്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ. റെന്നിസ് ഡേവിസ്, വർക്ക്‌ഷോപ്പ് കമ്മിറ്റി ചെയർമാൻ ഡോ. പ്രവീൺ വത്സലൻ, ഡോ. ഡേവിസ് പോൾ, ഡോ. അമിതാ നെനെ, ഡോ.ആർ.പി. മീന എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.