കുറുപ്പംപടി: കുറുപ്പംപടി സർവീസ് സഹകരണ ബാങ്കിലെ 21 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ബ്രാഞ്ച് മാനേജർ എം. നിർമ്മലയുടെ യാത്ര അയപ്പ് സമ്മേളനം സി.പി.എം ഏരിയ സെക്രട്ടറി സി.എം. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ. വി.കെ. സന്തോഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ മുൻ പ്രസിഡന്റ് എസ്. മോഹനൻ, ഡയറക്ടർ ബോർഡ് മെമ്പർമാരായ ഉഷാദേവി ജയകൃഷ്ണൻ, അഡ്വ ടി.എസ്. സദാനന്ദൻ, ആർ. അനീഷ്, എൻ. സതീഷ് കുമാർ, ബാങ്ക് സെക്രട്ടറി എൻ.വി. ജയപ്രകാശ്, സി.എൻ. സജീവൻ, എ. അജയൻ, സരിത്ത് എസ്. രാജ്, കെ.എ. സണ്ണി എന്നിവർ സംസാരിച്ചു.