തൃപ്പൂണിത്തുറ: കനിവ് പാലിയേറ്റീവ് കെയർ ഏരിയാ വാർഷികം ജില്ലാ സെക്രട്ടറി എം.പി. ഉദയൻ ഉദ്ഘാടനം ചെയ്തു. കനിവ് ഏരിയാ പ്രസിഡന്റ് എ.വി. കുര്യാക്കോസ് അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി കെ.ആർ. രജീഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഇ.എസ്. രാകേഷ് പൈ വരവുചെലവ് കണക്കും അവതരിപ്പിച്ചു. പീപ്പിൾസ് അർബൻ ബാങ്ക് ചെയർമാൻ ടി.സി. ഷിബു, കനിവ് മുഖ്യ രക്ഷാധികാരി പി. വാസുദേവൻ, വെസ്റ്റ് മേഖലാ സെക്രട്ടറി ജയിംസ് മാത്യു, ഈസ്റ്റ് കമ്മിറ്റി സെക്രട്ടറി വി.ബി.രാജീവ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ടി.സി. ഷിബു (രക്ഷാധികാരി, പി.വാസുദേവൻ (മുഖ്യ രക്ഷാധികാരി), എ.വി. കുര്യാക്കോസ് (പ്രസിഡന്റ്), കെ.ജി. രാംദാസ്, കെ.ജി. കല്പനാ ദത്ത്, ചന്ദ്രികാദേവി (വൈസ് പ്രസിഡൻ്റുമാർ), കെ.ആർ. രജീഷ് (സെക്രട്ടറി), സി.എ. ബെന്നി, അജയകുമാർ, പി.എസ്. സുഷൻ (ജോ. സെക്രട്ടറിമാർ), ഇ.എസ്. രാകേഷ് പൈ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.