പെരുമ്പാവൂർ: ഐരാപുരം ശ്രീ ശങ്കര വിദ്യാപീഠം കോളേജിൽ ഗണിത ശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്സ്, രസതന്ത്രം, കൊമേഴ്സ്, കമ്പ്യൂട്ടർ സയൻസ്, സംസ്കൃതം, ഇംഗ്ലീഷ് വിഭാഗങ്ങളിലേക്ക് ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. എറണാകുളം ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ അതിഥി അദ്ധ്യാപകരുടെ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യു.ജി.സി നിർദ്ദിഷ്ട യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം www.ssvcollege.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഭാഗത്തിന് ഇന്ന് രാവിലെ 10.30നും കമ്പ്യൂട്ടർ സയൻസിന് ഇന്ന് രാവിലെ 11 മണിക്കും ഇംഗ്ളീഷിന് നാളെ രാവിലെ 10 മണിക്കും ഹിന്ദിക്ക് ബുധനാഴ്ച്ച രാവിലെ 11 മണിക്കും കെമിസ്ട്രി, കൊമേഴ്സ് വിഭാഗത്തിലേക്ക് വ്യാഴാഴ്ച്ച രാവിലെ 11 മണിക്കും സംസ്കൃതത്തിന് വെള്ളിയാഴ്ച രാവിലെ 12.30നും കൂടികാഴ്ചക്കായി അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ ഹാജരാകണം.