കൊച്ചി: സ്‌കൂൾ തുറക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ പാഠപുസ്തക വിതരണം പൂർത്തിയാക്കാത്തത് സർക്കാരിന്റെ പിടിപ്പുകേടാണെന്ന് ടി.ജെ. വിനോദ് എം.എൽ.എ കുറ്റപ്പെടുത്തി. കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി എറണാകുളത്ത് സംഘടിപ്പിച്ച പുതിയ പാഠപുസ്തകളുടെ റിവ്യു ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. അദ്ധ്യാപക പരിശീലനങ്ങൾ പൂർത്തിയായിട്ടും പുതിയ പാഠപുസ്തകങ്ങൾ അദ്ധ്യാപകർക്കുപോലും ലഭ്യമാക്കാത്തത് പൊതുവിദ്യാഭ്യാസ മേഖലയോടുള്ള സർക്കാരിന്റെ നിരുത്തരവാദിത്വ സമീപനമാണ്. പല ക്ലാസുകളിലും ഈ വർഷം പുതിക്കിയ പാഠപുസ്തകങ്ങളാണ്. പുതിയ അദ്ധ്യയന വർഷത്തിൽ പരിശീലനങ്ങളിൽ പോലും പുസ്തകങ്ങൾ പുറത്തിറക്കരുതെന്ന ഉദ്യോഗസ്ഥരുടെ നിർദേശം. ഇതുമൂലം അദ്ധ്യാപക പരിശീലനങ്ങൾ പോലും അവതാളത്തിലായതായി വ്യാപകമായ പരാതി ഉയരുന്നു. സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൽ മജീദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ, ഭാരവാഹികളായ എൻ. രാജ്‌മോഹൻ, ബി.സുനിൽകുമാർ, ടി. യു സാദത്ത്, സാജു ജോർജ്, പി .എസ.് മനോജ്, പി.എം നാസർ, രഞ്ജിത്ത് മാത്യു, അജിമോൻ പൗലോസ്, പാഠപുസ്ത റിവ്യു കമ്മറ്റി ചെയർമാൻ പ്രദീപ് താനൂർ, കൺവീനർ രാജീവ് കണ്ടല്ലൂർ എന്നിവർ സംസാരിച്ചു.
..................................
കഴിഞ്ഞ വർഷം പൊതുവിദ്യാഭ്യാസ മേഖലയിൽ നിന്നും കുട്ടികളുടെ കൊഴിഞ്ഞു പോക്കിന് സാക്ഷിയായതാണ് കേരളം. കേരളത്തിൽ സർക്കാർ അടിയന്തിര ഇടപെടലുകൾ നടത്തി പൊതുവിദ്യാഭ്യാസ സംരക്ഷണം ഉറപ്പുവരുത്തണം.
ടി.ജെ വിനോദ് എം.എൽ.എ