padam

കൊച്ചി: കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷന്റെ (കെ.എൽ.സി.എ) ആഭിമുഖ്യത്തിൽ കെ.എൽ.സി.എ മുൻ സംസ്ഥാന പ്രസിഡന്റും ജി.സി.ഡി.എ ചെയർമാനുമായിരുന്ന പ്രൊഫ. ആന്റണി ഐസക് അനുസ്മരണം നടത്തി. വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ മാത്യൂ ഇലഞ്ഞിമറ്റം ഉദ്ഘാടനം ചെയ്തു. കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.ആർ.എൽ.സി.സി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അനുസ്മരണ പ്രഭാഷണം നടത്തി. ജനാധിപത്യ മൂല്യങ്ങളും പാർലമെന്റ് ഭൂരിപക്ഷവും എന്ന വിഷയത്തിൽ അഡ്വ എ. ജയശങ്കർ മുഖ്യപ്രഭാഷണം നടത്തി. മന്ത്രി പി.രാജീവ് , ടി.ജെ. വിനോദ് എം.എൽ.എ , കെ.എൽ.സി.എ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി , ഡോ.വിക്ടർ ജോർജ്, ഡൊമിനിക് പ്രസന്റേഷൻ, ചാൾസ് ഡയസ് , ആന്റണി നൊറോണ , രതീഷ് ആന്റണി , സി.ജെ പോൾ, അഡ്വ. ജസ്റ്റിൻ കരിപ്പാട്ട്, സക്കീർ ഹുസൈൻ, സി.ജെ. പോൾ, ആഷ്‌ലിൻ പോൾ, റോയ് പാളയത്തിൽ, സുനീല സിബി, വിൻസി ബൈജു, മോളി ചാർളി എന്നിവർ സംസാരിച്ചു.