veed

കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിലെ ശാസ്താംമുകൾ കുറ്റമോളത്ത് കോളനിയിൽ മുരളിയുടെ വീട് കനത്ത മഴയിൽ തകർന്നു. ഇന്നലെ പുലർച്ചെ 6 മണിയോടെയാണ് അപകടം. ഡിഗ്രിയ്ക്ക് പഠിക്കുന്ന രണ്ട് പെൺകുട്ടികളും ഭാര്യയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഓടു മേഞ്ഞ വീടിന്റെ മേൽക്കൂര തകർന്ന് വീണതോടെ ഭിത്തിയുടെ പലഭാഗത്തും വിള്ളലുണ്ടായി. ഉറങ്ങുന്നതിനിടയിൽ ഇടിയുന്ന ശബ്ദം കേട്ടതോടെ കുടുംബാംഗങ്ങൾ പുറത്തിറങ്ങി നിമിഷങ്ങൾക്കകമാണ് വീട് പൂർണമായും തകർന്ന് വീണു. കൃത്യസമയത്ത് വീടിനു പുറത്തിറങ്ങിയതിനാൽ വൻ ദുരന്തത്തിൽ നിന്നുമാണ് വീട്ടുകാർ രക്ഷപ്പെട്ടത്. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശും വില്ലേജ് ഓഫീസറും സ്ഥലം സന്ദർശിച്ചു.