കൊച്ചി: ഐ.ടി പാർക്കുകളിൽ ബാർ അനുവദിക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കുക, ഒന്നാം തീയതിയിലെ മദ്യനിരോധനം എടുത്ത് കളയാനുള്ള തീരുമാനം പുനപരിശോധിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വശ്യപ്പെട്ട് കേരള മദ്യവിരുദ്ധ ഏകോപന സമിതി ഇന്ന് കൊച്ചി കച്ചേരിപ്പടിയിലുള്ള ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധ നില്പ് സമരം നടത്തും. കേരള മദ്യവിരുദ്ധ ഏകോപന സമിതി ചെയർമാൻ ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യം. സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ അദ്ധ്യക്ഷത വഹിക്കും. തൊഴിലാളികളുടെ ശാരീരിക, മാനസിക, ആരോഗ്യം തകർത്ത് അവരെ നശിപ്പിക്കാനുള്ള നീക്കത്തിനെതിരെയും കേരളത്തിൽ മദ്യപ്പുഴയൊഴുക്കാനുള്ള സർക്കാരിന്റെ പുതിയ മദ്യ നയത്തിനെതിരെ എല്ലാ തൊഴിലാളി പ്രസ്ഥാനങ്ങളും സമരരംഗത്ത് ഇറങ്ങണമെന്ന് സമിതി കൺവീനർ ഷൈബി പാപ്പച്ചൻ അഭ്യർത്ഥിച്ചു.