hajj

നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള നെടുമ്പാശേരി ഹജ്ജ് ക്യാമ്പിൽനിന്നുള്ള ആദ്യ തീർത്ഥാടകസംഘം പുറപ്പെട്ടു. 278 പേരാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ജിദ്ദയിലേക്ക് യാത്രതിരിച്ചത്. പട്ടികയിലുണ്ടായിരുന്ന 279 പേരിൽ ഒരാൾക്ക് യാത്ര ചെയ്യാനായില്ല. 150 പുരുഷന്മാരും 128 സ്ത്രീകളുമാണുള്ളത്. തീർത്ഥാടകർക്ക് ഗൈഡായി കേരള പൊലീസിലെ പി.എ. മനാഫുമുണ്ട്.

ആദ്യവിമാനത്തിൽ യാത്രതിരിക്കേണ്ട ഹാജിമാർ സഞ്ചരിച്ച ബസ് രാവിലെ ക്യാമ്പ് അങ്കണത്തിൽ ബെന്നി ബഹനാൻ എം.പി, എം.എൽ.എമാരായ മുഹമ്മദ് മുഹ്‌സിൻ, അൻവർ സാദത്ത് എന്നിവർ ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു. ഹജ്ജ് കമ്മിറ്റി ജനറൽ കൺവീനർ എ. സഫർ കയാൽ, തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി, പി.പി. മുഹമ്മദ് റാഫി, പി.ടി. അക്ബർ, അഡ്വ. ബി.എ. അബ്ദുൾ മുത്തലിബ്, ടി.എം. സക്കീർ ഹുസൈൻ, സിയാൽ ഡയറക്ടർ ജി. മനു, സൗദി എയർലൈൻസ് സ്റ്റേഷൻ ഇൻചാർജ് എസ്. സ്മിത് എന്നിവർ സംബന്ധിച്ചു. ക്യാമ്പിൽ നടന്ന പ്രാർത്ഥനാ സംഗമത്തിന് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി നേതൃത്വം നൽകി.

മാ​​​ർ​​​ ​​​യോ​​​ഹ​​​ന്നാ​​​ൻ​​​ ​​​യോ​​​സേ​​​ഫ്
എ​​​പ്പി​​​സ്‌​​​ക്കോ​​​പ്പ​​​യ്ക്ക് ​​​സ​​​സ്പെ​​​ൻ​​​ഷൻ
തൃ​​​ശൂ​​​ർ​​​ ​​​:​​​ ​​​ക​​​ൽ​​​ദാ​​​യ​​​ ​​​സു​​​റി​​​യാ​​​ന​​​ ​​​സ​​​ഭ​​​യു​​​ടെ​​​ ​​​ഇ​​​ന്ത്യ​​​ൻ​​​ ​​​ആ​​​ർ​​​ച്ച് ​​​ഡ​​​യോ​​​സീ​​​സി​​​ന്റെ​​​ ​​​എ​​​മ​​​രി​​​റ്റ​​​സ് ​​​ബി​​​ഷ​​​പ്പ് ​​​മാ​​​ർ​​​ ​​​യോ​​​ഹ​​​ന്നാ​​​ൻ​​​ ​​​യോ​​​സേ​​​ഫി​​​നെ​​​ ​​​അ​​​വ​​​കാ​​​ശ​​​ ​​​അ​​​ധി​​​കാ​​​ര​​​ ​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​ ​​​നി​​​ന്നു​​​ ​​​സ​​​സ്‌​​​പെ​​​ൻ​​​ഡ് ​​​ചെ​​​യ്തു.​​​ ​​​സു​​​ൻ​​​ഹാ​​​ദോ​​​സി​​​നെ​​​ ​​​പ​​​ര​​​സ്യ​​​മാ​​​യി​​​ ​​​ധി​​​ക്ക​​​രി​​​ക്കു​​​ക​​​യും​​​ ​​​അ​​​നു​​​സ​​​ര​​​ണ​​​ക്കേ​​​ട് ​​​കാ​​​ണി​​​ക്കു​​​ക​​​യും​​​ ​​​ചെ​​​യ്ത​​​തി​​​നാ​​​ണ് ​​​ന​​​ട​​​പ​​​ടി.​​​ ​​​ഇ​​​റാ​​​ക്കി​​​ലെ​​​ ​​​ഏ​​​ർ​​​ബി​​​ലി​​​ലു​​​ള്ള​​​ ​​​പാ​​​ത്രി​​​യ​​​ർ​​​ക്ക​​​ ​​​ആ​​​സ്ഥാ​​​ന​​​ത്ത് ​​​പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് ​​​മാ​​​റ​​​ൻ​​​ ​​​മാ​​​ർ​​​ ​​​ആ​​​വ്വ​​​ ​​​മൂ​​​ന്നാ​​​മ​​​ന്റെ​​​ ​​​അ​​​ദ്ധ്യ​​​ക്ഷ​​​ത​​​യി​​​ൽ​​​ ​​​ന​​​ട​​​ന്ന​​​ ​​​സു​​​ൻ​​​ഹ​​​ദോ​​​സി​​​ലാ​​​ണ് ​​​തീ​​​രു​​​മാ​​​നം.
2010​​​ ​​​ജ​​​നു​​​വ​​​രി​​​ 17​​​ന് ​​​മാ​​​ർ​​​ ​​​യോ​​​ഹ​​​ന്നാ​​​ൻ​​​ ​​​യോ​​​സേ​​​ഫ് ​​​എ​​​പ്പി​​​സ്‌​​​ക്കോ​​​പ്പ​​​യാ​​​യി​​​ ​​​വാ​​​ഴി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ ​​​വേ​​​ള​​​യി​​​ൽ​​​ ​​​ത​​​ന്റെ​​​ ​​​വി​​​ധേ​​​യ​​​ത്വം​​​ ​​​പ്ര​​​ഖ്യാ​​​പി​​​ച്ച് ​​​സ​​​ഭ​​​യ്ക്ക് ​​​സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ ​​​സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ​​​ ​​​ലം​​​ഘി​​​ച്ച​​​തി​​​നാ​​​ൽ​​​ ​​​സ​​​ഭ​​​യി​​​ൽ​​​ ​​​എ​​​പ്പി​​​സ്‌​​​ക്കോ​​​പ്പ​​​യു​​​ടെ​​​ ​​​ക​​​ർ​​​മ്മ​​​ങ്ങ​​​ൾ​​​ ​​​അ​​​നു​​​ഷ്ഠി​​​ക്കു​​​ന്ന​​​തി​​​ൽ​​​ ​​​നി​​​ന്നും​​​ ​​​വി​​​ല​​​ക്കി.​​​ ​