ആലുവ: കഠിനാദ്ധ്വാനത്തിലൂടെ മാത്രമല്ല ബുദ്ധിയും സംരംഭകത്വവുംകൊണ്ടും ദളിത് സമുദായം ശാക്തീകരിക്കപ്പെടണമെന്നും അതിനായി കൂട്ടായ പ്രയത്നം ആവശ്യമാണെന്നും അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ പറഞ്ഞു. ജില്ലയിലെ ദളിത് സാമൂഹിക പ്രവർത്തകരെ ഏകോപിപ്പിക്കുന്നതിനും ദളിത് സംരംഭകത്വങ്ങളെ ശാക്തീകരിക്കുന്നതിനുമായി സംഘടിപ്പിച്ച ഏകദിനക്യാമ്പ് 'വിചിന്തനം 2024' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയർമാൻ രമേശ് പുന്നക്കാട് അദ്ധ്യക്ഷത വഹിച്ചു.
ക്യാമ്പ് കോ ഓർഡിനേറ്റർ എം.ടി. ശിവൻ, സാധുജന പരിപാലനസംഘം ജനറൽ സെക്രട്ടറി സുരേഷ് ജഗതി, എൻ.ടി. രമേശ് എന്നിവർ സംസാരിച്ചു. ഡോ. എ.കെ. വാസു, ടി.എസ്. ചന്ദ്രൻ, വി.ആർ. രാജീവ്, ഡോ. എം.ബി. മനോജ് എന്നിവർ ക്ലാസെടുത്തു.