കൊച്ചി: എസ്.എൻ.ഡി.പി യോഗം വൈറ്റില ശാഖയിലെ ഗുരുകൃപ കുടുംബ യൂണിറ്റ് 23-ാമത് വാർഷികം ശാഖ സെക്രട്ടറി ടി.പി. അജികുമാർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ടി.ജി. സുബ്രഹ്മണ്യൻ അദ്ധ്യക്ഷനായി. കൺവീനർ ബിനു വിനു റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. വനിതസംഘം സെക്രട്ടറി സന്ധ്യ സതീശൻ, ജോയിന്റ് കൺവീനർ മായ മോഹൻ, യൂണിയൻ കമ്മിറ്റി അംഗം എ.എസ്. മനോഹരൻ, കെ.എൻ. രവി, ഷിബു വൈറ്റില എന്നിവർ സംസാരിച്ചു. മുരളീധരൻ ഭാഗവതാലയം മുഖ്യപ്രഭാഷണം നടത്തി.