മൂവാറ്റുപുഴ: എം.എസ്.എഫ് മുളവൂർ അഞ്ചാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ സി.എച്ച് എക്സലൻസ് അവാർഡ് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് സമ്മാനിച്ചു. മുളവൂർ സി.എച്ച് മഹലിൽ നടന്ന അവാർഡ് സംഗമത്തിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് മൂവാറ്റുപുഴ മണ്ഡലം ട്രഷറർ കെ.എം. അബ്‌ദുൾ കരീം നിർവഹിച്ചു. സി.എച്ച് എക്സലൻസ് അവാർഡുകൾ വാർഡ് മെമ്പർ എം.എസ്. അലി സമ്മാനിച്ചു. എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ്‌ അർഷാദ് അസീസ് മുളാട്ട് അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ സ്വാലിഹ്, അലിയാർ പെരുമാലിൽ, അഷറഫ് കടങ്ങനാട്ട്, മുഹമ്മദ്‌ ഷാ മുളാട്ട് സംസാരിച്ചു.