bjp
കുഞ്ചാട്ടുകര മുതിരക്കാട്ടുമുകൾ റോഡ് തകർന്ന് തരിപ്പണമായിട്ടും സഞ്ചാരയോഗ്യമാക്കാത്തതിനെതിരെ ബി.ജെ.പി പ്രവർത്തകർ റോഡിൽ വാഴ നടുന്നു

ആലുവ: എടത്തല ഗ്രാമപഞ്ചായത്തിലെ കുഞ്ചാട്ടുകര മുതിരക്കാട്ടുമുകൾ റോഡ് തകർന്ന് തരിപ്പണമായിട്ടും സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ റോഡിൽ വാഴ നട്ടു. പഞ്ചായത്തിന്റെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ തീർത്തും പരാജയമാണെന്നും കാനകൾ ശുചീകരിക്കാത്തതിനാൽ വെള്ളക്കെട്ട് രൂക്ഷമാണെന്നും സമരക്കാർ ആരോപിച്ചു.

പ്രതിഷേധം മണ്ഡലം ജനറൽ സെക്രട്ടറി പ്രദീപ് പെരുമ്പടന്ന ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.യു. ഗോപുകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി ശ്രീകുട്ടൻ മുതിരക്കാട്ടുമുകൾ, സുരേന്ദ്രൻ വയലോരം, ഗോപൻ പള്ളിപ്പുറം, ഉണ്ണിക്കൃഷ്ണൻ അരിമ്പശ്ശേരി, ശ്രീകുമാർ നടത്തേടത്ത്, സി.എ. അമൽ, രാധാകൃഷ്ണൻ കാളംബ്ലായി,അമൽ പള്ളിപ്പുറം എന്നിവർ സംസാരിച്ചു.