അങ്കമാലി: ഡി.വൈ.എഫ്.ഐ അങ്കമാലി ബ്ലോക്ക് കമ്മിറ്റിയിലെ വിവിധ മേഖലകളിലെ സർക്കാർ സ്കൂളുകളിലും പൊതുഇടങ്ങളിലും യൂത്ത് ബ്രിഗേഡ് മഴക്കാലപൂർവ ശുചീകരണം നടത്തി. കോതകുളങ്ങര സർക്കാർ എൽ.പി സ്കൂളിൽ അഡ്വ. ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. എബിൻ ചെറിയാൻ അദ്ധ്യക്ഷനായി. പാലിശേരി ഹൈസ്കൂളിൽ റോജിസ് മുണ്ടപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. ഗോകുൽ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. പാറപ്പുറം കുമാരനാശാൻ മെമ്മോറിയൽ എൽ.പി സ്കൂളിൽ അംഗം കെ.വി. അഭിജിത് ഉദ്ഘാടനം ചെയ്തു. ഷനിൽ വി.എസ്. അദ്ധ്യക്ഷനായി. മലയാറ്റൂർ ഗവ. എൽ.പി സ്കൂളിൽ ഷിബു പറമ്പത്ത് ഉദ്ഘാടനം ചെയ്തു. പി.എസ്. യദുകൃഷ്ണൻ അദ്ധ്യക്ഷനായി. തുറവൂരിൽ വാതക്കാട് എസ്.സി കോളനി ശുചീകരണം ഇ.കെ അജൂപ് ഉദ്ഘാടനം ചെയ്തു. നിധീഷ് ഷൺമുഖൻ അദ്ധ്യക്ഷനായി.