കൊച്ചി: റോബോട്ടും എ.ഐയും തൊഴിലാളികളാവുന്ന കാലഘട്ടത്തിൽ തൊഴിൽ മേഖലയിലെ മാറ്റങ്ങൾ തൊഴിലാളി സംഘടനാ പ്രവർത്തനങ്ങളിലും പ്രതിഫലിക്കുമെന്ന് അഡ്വ. തമ്പാൻ തോമസ് പറഞ്ഞു. സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ 31-ാം ദേശീയ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഐ.വൈ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എൻ. അരുൺ അദ്ധ്യക്ഷത വഹിച്ചു.
എ.കെ.ബി.ഇ.എഫ് വൈസ് പ്രസിഡന്റ് പി.എം. അംബുജം, സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. കൃഷ്ണ, സംസ്ഥാന പ്രസിഡന്റ് എസ്. സുരേഷ്‌കുമാർ, വൈസ് പ്രസിഡന്റ് സന്തോഷ് ഉമ്മൻ, സെക്രട്ടറി വി. അനിൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന സമ്മേളനം ജൂൺ 22, 23 തീയതികളിൽ കൊല്ലത്ത് നടക്കും.