varshikam
ശ്രീനാരായണ ധർമ്മസംരക്ഷണ സമിതി വാർഷികം

ഉദയംപേരൂർ: എസ്.എൻ.ഡി.പി ശാഖ 1084ന്റെ പോഷക സംഘടനയായ ശ്രീനാരായണ ധർമ്മ സംരക്ഷണ സമിതിയുടെ 44-ാമതു വാർഷികം നിവേദ്യം ഹാളിൽ നടന്നു. ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ യോഗം ഉദ്ഘാടനം ചെയ്തു. ശാഖയോഗം പ്രസിഡന്റ് എൽ. സന്തോഷ് അധ്യക്ഷതവഹിച്ചു. തുടർന്ന് ശാഖ സെക്രട്ടറി ഡി. ജിനുരാജ്, വൈസ് പ്രസിഡന്റ് പി.സി.ബിബിൻ, ജി.എസ്. അശോകൻ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ സുധാ നാരായണൻ, സുധാകരൻ, എ.കെ. സൂരജ് വല്ലൂര്, ലൈല സരസൻ തുടങ്ങിയവർ സംസാരിച്ചു. പി.പി. മണി സ്വാഗതവും, അജി ടി.വി. മിനിറ്റ്‌സും, എൻ.എം. നാരായണൻ വാർഷിക റിപ്പോർട്ടും കണക്കും ജി.പി. ബാബു കൃതജ്ഞതയും പറഞ്ഞു. പുതിയ ഭരണസമിതി അംഗങ്ങളായി പി.സി. ബിബിൻ പ്രസിഡന്റ്, എൻ.എം. നാരായണൻ വൈസ് പ്രസിഡന്റ്, ടി.വി. അജി സെക്രട്ടറി, പി.പി. മണി ജോയിൻ സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു.