പിറവം: എസ്.എൻ.ഡി.പിയോഗം 872-ാം നമ്പർ പിറവം ശാഖയുടെ കുടുംബസംഗമം ഉണർവ് 2024 കൂത്താട്ടുകുളം യൂണിയൻ സെക്രട്ടറി സി.പി. സത്യൻ ഉദ്ഘാടനം ചെയ്‌തു. ശാഖാ പ്രസിഡന്റ് കെ.കെ. രാജു അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് അജിമോൻ മണീട് മുഖ്യപ്രഭാഷണം നടത്തി. ആശാ പ്രദീപ് പ്രഭാഷണം നടത്തി.
കാവ്യദളങ്ങൾ സാഹിത്യഗ്രൂപ്പ് പുരസ്‌കാര ജേതാവ് അഭയൻരാജ്, ഡോ. രേഖ രവീന്ദ്രൻ, അശ്വതി രാജൻ, ഹരികുമാർ, ഹരികൃഷ്ണൻ എന്നിവരെ അനുമോദിച്ചു. പിറവം ശാഖ സെക്രട്ടറി സി.കെ. പ്രസാദ്, വൈസ് പ്രസിഡന്റ് വി.കെ. രാജീവ്, ഭാരവാഹികളായ എൻ.പി. ദിവാകരൻ, വി.എൻ. വിജയൻ, ഷീല സാജു, മഞ്ജു റെജി, വിനോദ്കുമാർ മാളികക്കുന്ന്, യു.ഡി. സുരേഷ്, സുബി കുഞ്ഞപ്പൻ, സന്തോഷ് വടക്കുംതുരുത്തേൽ, സുകുമാരൻ ചാരച്ചാട്ട്, ലീല മോഹനൻ, ഷാജി മങ്ങാട്ട്, സാബു കാവാട്ടേൽ, പത്മാ രാമചന്ദ്രൻ, ടി.കെ. പ്രകാശ്, ഷാന മഹേഷ്, ഇന്തിര കണ്ണപ്പൻ, ആതിര പ്രശാന്ത്, ശാന്തപ്രസാദ്, പ്രണവ് വിനോദ്, അജു സ്വരാജ്, ടി.പി. പ്രശാന്ത് എന്നിവർ സംസാരിച്ചു.