നെടുമ്പാശേരി: നെടുമ്പാശേരി എമ്പാർക്കേഷൻ പോയിന്റിൽനിന്ന് ഇന്ന് ഹജ്ജ് തീർത്ഥാടകർക്കായി രണ്ട് വിമാനങ്ങൾ യാത്രപുറപ്പെടും. ഇതിൽ പോകേണ്ടവർ ഇന്നലെ രാവിലെ ക്യാമ്പിലെത്തി.

സൗദി എയർലൈൻസിന്റെ ആദ്യ വിമാനം ഉച്ചക്ക് 12.10നും രണ്ടാമത്തെ വിമാനം രാത്രി 8.35നുമാണ് പുറപ്പെടുന്നത്. ആദ്യവിമാനത്തിൽ പുറപ്പെടുന്ന 279 പേരിൽ 139 പുരുഷന്മാരും 140സ്ത്രീകളുമാണ്. രണ്ടാമത്തെ വിമാനത്തിൽ യാത്രയാകുന്ന 289 പേരിൽ 155 പുരുഷന്മാരും 134 സ്ത്രീകളുമാണുള്ളത്.