art
മട്ടാഞ്ചേരി ബേർത്ത് ആർട്ട് ഗ്യാലറിയിൽ ആരംഭിച്ച ചിത്രപ്രദർശനത്തിലെ കലാസൃഷ്ടികൾ വിവരിക്കുന്ന ചിത്രകാരൻ റാസി മുഹമ്മദ്. ലതാ കുര്യൻ, ടി.കെ. രാജീവ് കുമാർ, ഷിഹാബ്, ഡോ. രതീഷ് കൃഷ്ണ എന്നിവർ സമീപം

കൊച്ചി: കലാസംവിധായകനും ചലച്ചിത്ര സംവിധായകനുമായ റാസി മുഹമ്മദിന്റെ 'ഐ തിങ്ക് ദേർ ഫോർ ഐ ആം കൺഫ്യൂസ്ഡ്' എന്ന ചിത്രപ്രദർശനം മട്ടാഞ്ചേരി ബേർത്ത് ആർട്ട് ഗ്യാലറിയിൽ ആരംഭിച്ചു. കവി ഡോ. രതീഷ് കൃഷ്ണ ഉദ്ഘാടനം ചെയ്തു.

സംവിധായകൻ ടി.കെ. രാജീവ്കുമാർ, ക്യുറേറ്റർമാരായ ലത കുര്യൻ, ഷിഹാബ് തുടങ്ങിയവർ പങ്കെടുത്തു. മട്ടാഞ്ചേരി ചേംബർ ഒഫ് കൊമേഴ്‌സിലുള്ള ബെർത്ത് ആർട്ട് ഗ്യാലറിയിൽ 45 ഓളം ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. രാവിലെ 11 മുതൽ വൈകിട്ട് 7 വരെയാണ് പ്രദർശനം. ഇന്ത്യൻ ചേംബർ ഒഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ 125-ാം വർഷാഘോഷങ്ങളുടെ ഭാഗമായാണ് ചിത്രപ്രദർശനം ഒരുക്കിയിട്ടുള്ളത്. 29 ന് പ്രദർശനം സമാപിക്കും. പ്രവേശനം സൗജന്യം.