mayor
തമ്മനം വിനോദ ലൈബ്രറി സീനിയർ സിറ്റിസൺ കൂട്ടായ്മയുടെ മേയ് മാസത്തെ പിറന്നാൾ ആഘോഷം മേയർ അഡ്വ.എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കോർപ്പറേഷനിലെ മുഴുവൻ ഡിവിഷനിലും മുതിർന്ന അംഗങ്ങളുടെ സന്തോഷത്തിന് ഊന്നൽനൽകിയാൽ കൊച്ചി നഗരം ഹാപ്പിനെസ് സിറ്റിയാകുമെന്ന് മേയർ അഡ്വ.എം. അനിൽകുമാർ പറഞ്ഞു.
തമ്മനം വിനോദലൈബ്രറി സീനിയർ സിറ്റിസൺ കൂട്ടായ്മയുടെ മേയ് മാസത്തെ പിറന്നാൾ ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ. സീനിയർ സിറ്റിസൺ പ്രസിഡന്റ് എം.ആർ. ജോർജ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ജോർജ് നാനാട്ട്, സക്കീർ തമ്മനം, ലൈബ്രറി കൗൺസിൽ പ്രതിനിധി കെ.എ. യുനസ്, ലൈബ്രറി പ്രസിഡന്റ് കെ.എൻ. ലെനിൻ, ട്രഷറർ എ.എം. ഷംസുദ്ദീൻ, സെക്രട്ടറി വേണുമംഗലത്ത്, എന്നിവർ സംസാരിച്ചു. സി. രാധാമണി, കെ.കെ. രവീന്ദ്രൻ, കെ.എ. വേണുഗോപാൽ.കെ.പി. സെബാസ്റ്റ്യൻ, സി.ജെ. ഫ്രാൻസിസ് എന്നിവരുടെ ജന്മദിനാഘോഷമായിരുന്നു ചടങ്ങ്. മധുരപലഹാര വിതരണവും സംഗീതവിരുന്നും ഉണ്ടായിരുന്നു.