narayaneeyam
എറണാകുളം ഗ്രാമജനസമൂഹം അങ്കണത്തിൽ നടക്കുന്ന നാരായണീയ യജ്ഞത്തിന് എത്തിച്ചേർന്ന മുഖ്യാചാര്യൻ ഈറോഡ് ബാലാജി ഭാഗവതരെ പൂർണകുംഭത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചാനയിക്കുന്നു

കൊച്ചി: എറണാകുളം ഗ്രാമജനസമൂഹം, കേരള ബ്രാഹ്മണസഭ എറണാകുളം നഗരശാഖ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഗ്രാമജനസമൂഹത്തിൽ നടത്തുന്ന നാരായണീയ ജ്ഞാനയജ്ഞത്തിന് തുടക്കമായി. ജൂൺ ഒന്നുവരെ ദിവസവും വൈകിട്ട് 6 മുതൽ 8.30വരെ നാരായണീയ പ്രസക്ത ഭാഗങ്ങളെ ആസ്പദമാക്കി പ്രഭാഷണം.

ഗ്രാമജനസമൂഹം പ്രസിഡന്റ് ആർ. രാമകൃഷ്ണൻ, ബ്രാഹ്മണസഭ നഗരശാഖ പ്രസിഡന്റ് ജെ. സുബ്രഹ്മണി എന്നിവരുടെ നേതൃത്വത്തിൽ മുഖ്യ യജ്ഞാചാര്യൻ ഈറോഡ് ബാലാജി ഭാഗവതരെ പൂർണകുംഭം നൽകി സ്വീകരിച്ചു.