കൊച്ചി: കുണ്ടന്നൂർ 2451-ാം നമ്പർ ശാഖയിലെ ടി.കെ. മാധവൻ കുടുംബയൂണിറ്റ് 18-ാമത് വാർഷികം വിദ്യാധരൻ മണ്ണുപുരയ്ക്കലിന്റെ വസതിയിൽ ചേർന്നു. ശാഖാ പ്രസിഡന്റ് ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ടി.കെ. മണി സ്വാഗതം പറഞ്ഞു. കൺവീനർ രമ വിദ്യൻ കണക്ക് അവതരിപ്പിച്ചു. യൂണിറ്റിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ പ്രസിഡന്റ് വിതരണം ചെയ്തു.