നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ്ജ് കർമ്മത്തി​ന് പുറപ്പെടാനെത്തിയ തീർത്ഥാടകന്റെ പേരി​ൽ ലുക്കൗട്ട് നോട്ടീസ് ഉണ്ടെന്ന് കണ്ടെത്തി​യതി​നെത്തുടർന്ന് കസ്റ്റഡി​യി​ലെടുത്തു. ആലപ്പുഴ സ്വദേശി അബ്ദുൾമജീദ് എന്ന തീർത്ഥാടകനാണ് പി​ടി​യി​ലായത്. വിമാനത്താവളത്തിൽ എമിഗ്രേഷൻ പരിശോധനയ്ക്കിടെ ലുക്കൗട്ട് നോട്ടീസ് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിലായി​രുന്നു ലുക്കൗട്ട് നോട്ടീസ്. ഇയാളെ പാലാരിവട്ടം പൊലീസിന് കൈമാറി.