കൊച്ചി: എസ്.എൻ.ഡി.പി. യോഗം കാക്കനാട് പടമുകൾ ശാഖാ പൊതുയോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ സി.വി. വിജയൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് കെ.കെ. നാരായണൻ, സെക്രട്ടറി കെ. സുബ്രഹ്മണ്യൻ, ഗിരിജാ സത്യനേശൻ, പമേല സത്യൻ, ജോഷിശാന്തി, രജനി ഷാജി, ഗീത രാജു, ശാഖാ വൈസ് പ്രിഡന്റ് കെ.വി. മണിക്കുട്ടൻ എന്നിവർ സംസാരിച്ചു.