കൊച്ചി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ഏലൂർ ദേശീയ വായനശാല അനുമോദിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ സമിതി അംഗം ഡി. ഗോപിനാഥൻ നായർ പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ.ആർ.കെ. പ്രസാദ് അദ്ധ്യക്ഷനായി. കൊച്ചി സർവകലാശാല ഷിപ് ടെക്നോളജി വിഭാഗം പ്രൊഫ. ഡോ. കെ. ശിവപ്രസാദ് മുഖ്യ പ്രഭാഷണം നടത്തി കുട്ടികളെ ആദരിച്ചു. വായനശാല കമ്മിറ്റി അംഗം പി.എസ്. അനിരുദ്ധൻ, സെക്രട്ടറി എം. പത്മകുമാർ, കൗൺസിലർ ചന്ദ്രിക രാജൻ എന്നിവർ സംസാരിച്ചു.