കൊച്ചി: കേരള സ്‌കൂൾ ടീച്ചേഴ്‌സ് ഫ്രണ്ട് (കെ.എസ്.ടി.എഫ് )സംസ്ഥാന ക്യാമ്പ് ആനക്കുളത്ത് ഇന്ന് (28) ഉച്ചകഴിഞ്ഞ് രണ്ടിന് ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. മുഹമ്മദാലി അദ്ധ്യക്ഷത വഹിക്കും. ജെ.കെ.സി. ജില്ലാ പ്രസിഡന്റ് സിബി മൂലേപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തും. നാളെ (29) ഉച്ചകഴിഞ്ഞ് 3.30ന് സമാപന സമ്മേളനം മുൻ എം.എൽ.എ അഡ്വ. പി.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് എം.കെ. ബിജു അദ്ധ്യക്ഷത വഹിക്കും. മെറ്റൽഫൈഡ് ചെയർമാൻ ഫ്രാൻസിസ് തോമസ് മുഖ്യപ്രഭാഷണം നടത്തും.