chennithala

കൊച്ചി: ലോകായുക്ത നിയമഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് 30ന് പരിഗണിക്കും. ഇന്നലെ ചീഫ് ജസ്റ്റിസ് എ.ജെ. ദേശായ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചിൽ ഹർജി പരാമർശിച്ചപ്പോൾ, ലോകായുക്ത വിഷയങ്ങൾ കേൾക്കുന്ന ഉചിതമായ ബെഞ്ചിന് വിടാൻ നിർദ്ദേശിക്കുകയായിരുന്നു. ലോകായുക്തയ്ക്കു മേൽ ഭരണകൂടം അധികാരകേന്ദ്രമായി മാറുന്ന ഭേദഗതികൾ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹ‌‌ർജിയിൽ തീർപ്പാകുംവരെ ഭേദഗതി നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നുമാണ് ചെന്നിത്തലയുടെ ആവശ്യം.