തൃപ്പൂണിത്തുറ: കേരള ഗാന്ധി ദർശൻവേദി തൃപ്പൂണിത്തുറ ഉദയംപേരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. ടി.എസ്. ഇന്ദുലക്ഷ്മി, എസ്.ഭദ്ര, രുക്മ, ഇ.ദേവനന്ദ എന്നിവരെയാണ് ആദരിച്ചത്. നിയോജകമണ്ഡലം ചെയർമാൻ പി.എ. തങ്കച്ചൻ, മണ്ഡലം ചെയർമാൻ ജോൺസൺ എന്നിവർ മെമന്റോകൾ നൽകി. ജില്ലാ വൈസ് പ്രസിഡന്റ് ടി.ആർ. രാജു, കോൺഗ്രസ് ഉദയംപേരൂർ മണ്ഡലം പ്രസിഡന്റ് കമൽഗിപ്ര എന്നിവർ ഷാളുകൾ അണിയിച്ചു. കെ.വി. പ്രദീപ്‌കുമാർ, ബ്ലോക്ക് ഭാരവാഹികളായ എം.പി. ഷൈമോൻ, ഇ.പി. ദാസൻ, ബാരിഷ് വിശ്വനാഥ്, വാർഡ് മെമ്പർ ആനി ആഗസ്റ്റിൻ, സണ്ണി എന്നിവർ പങ്കെടുത്തു.