നെടുമ്പാശേരി: വായന വെല്ലുവിളികൾ നേരിടുമ്പോഴും ഗ്രാമങ്ങളിൽ ഗ്രന്ഥശാല പ്രസ്ഥാനങ്ങൾ വ്യാപകമാകുന്നത് കേരളത്തിന്റെ മാത്രം സവിശേഷതയാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ചെങ്ങമനാട് 'വാണികളേബരം'വായനശാലയുടെ ശതാബ്ദി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രൊഫ.എം.കെ. സാനു മുഖ്യാതിഥിയായിരുന്നു. മുൻകാല വായനശാല പ്രവർത്തകരെ അൻവർ സാദത്ത് എം.എൽ.എ ആദരിച്ചു. വായനശാല പ്രസിഡൻ്റ് ജോണി തോട്ടുങ്ങൽ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, പഞ്ചായത്ത് പ്രസിഡന്റ് ജയ മുരളീധരൻ, കവി ജയകുമാർ ചെങ്ങമനാട്, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി വി.കെ. ഷാജി, കൗൺസിൽ വൈസ് പ്രസിഡന്റ് കെ.സി. വത്സല, വായനശാല സെക്രട്ടറി പി.കെ. രാജൻ, സി.ആർ. ഹരിപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.