c-raveendra-nath
ആലുവ കെ.എ. അലിയാർ സ്മാരക ലൈബ്രറിയുടെ കീഴിലുള്ള എം ജെ. ജോണി പഠനകേന്ദ്രം പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: ഫാസിസത്തെ നേരിടുന്നതിന് അറിവ് നേടുകയും പ്രയോഗിക്കുകയും ചെയ്യുകയെന്നതാണ് പോംവഴിയെന്നും അറിവ് നേടുവാൻ വായന തന്നെയാണ് നല്ലവഴിയെന്നും പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ആലുവ കെ.എ. അലിയാർ സ്മാരക ലൈബ്രറിയുടെ കീഴിലുള്ള എം.ജെ. ജോണി പഠനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായനശാല പ്രസിഡന്റ് ഡോ. വി.പി. മാർക്കോസ് അദ്ധ്യക്ഷനായി.

മീര വിനീത് കൊടക്കാടിന്റെ ദക്ഷിണകാശി എന്ന കവിതാസമാഹാരം പ്രകാശിപ്പിച്ചു. ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ റഫീഖ് ചൊക്ലി, മികച്ച അങ്കണവാടി വർക്കർ എം.ആർ. വാസന്തി, ഖദീജ ഷിബു, ഹിബ പർവീൺ, ലാമിഅ തസ്നി എന്നിവരെ ആദരിച്ചു. കവിസമ്മേളനം കവി വേണു വി. ദേശം ഉദ്ഘാടനം ചെയ്തു. പഠനകേന്ദ്രം ഡയറക്ടർ ഡോ. രമാകുമാരി ആമുഖപ്രഭാഷണം നടത്തി. ലൈബ്രറി സെക്രട്ടറി കെ വി ഷാലി, സ്വാഗതസംഘം ചെയർപേഴ്സൺ ഹൈദ്രോസ് തോപ്പിൽ എന്നിവർ സംസാരിച്ചു.