abhimanyu-

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെ പ്രാഥമിക വാദം ജൂൺ 22ലേക്ക് മാറ്റി. ഇതുമായി ബന്ധപ്പെട്ട മൂന്ന് കേസുകളും ഒരുമിച്ചു കേൾക്കുന്നതിനാണിത്. പ്രതികളെ മൂന്ന് ഘട്ടമായി അറസ്റ്റ് ചെയ്തതിനാൽ മൂന്നു കേസ് നമ്പറുകളാണ്.

ഗൂഢാലോചന നടത്തിയവരടക്കം 26 പ്രതികളുണ്ട്.

കുറ്റപത്രമടക്കം പത്തിലേറെ രേഖകൾ കോടതിയിൽ നിന്ന് കാണാതായതിനെ തുടർന്ന് പ്രോസിക്യൂഷൻ അവ പുനഃസൃഷ്ടിച്ചിരുന്നു. 2018 ജൂലായ് രണ്ടിനാണ് അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയത്.