പിറവം: രാമമംഗലം ഷഡ്കാല ഗോവിന്ദമാരാർ സ്മാരക കലാസമിതി അഭിനയക്കളരി സംഘടിപ്പിച്ചു. മോഹിനിയാട്ടം കലാകാരി സിത്താര ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നാടകപ്രവർത്തകൻ സതീഷ്ബാബു അഭിനയ പരിശീലകനായിരുന്നു. കെ. ജയചന്ദ്രൻ നായർ, പി. രവീന്ദ്രൻ, പി.ജി. വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു. കളരിയിൽ പങ്കെടുത്തവരുടെ നൃത്തവും അരങ്ങേറി. 15മുതൽ 60വയസ് വരെയുള്ളവർ കളരിയിൽ പങ്കാളിയായി.