മൂവാറ്റുപുഴ: വേനൽമഴ ദുരിതംവിതച്ചതിന് പിന്നാലെ ആവോലി, പായിപ്ര പ‌ഞ്ചായത്തിൽ ഭീതിവിതച്ച മഞ്ഞപ്പിത്തം നിയന്ത്രണ വിധേയമായി. ആവോലി പഞ്ചായത്തിലെ അടൂപ്പറമ്പിൽ 15പേർക്ക് മഞ്ഞപ്പിത്തം കണ്ടെത്തിയതോടെ പ്രതിരോധപ്രവർത്തനം ശക്തമാക്കിയിരുന്നു. മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പുലർത്തണമെന്ന ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പിന് പിന്നാലെ ആവോലി പഞ്ചായത്തിൽ ആവശ്യമായ മുൻകരുതലെടുടുത്തു. രണ്ടാർപ്രദേശത്ത് ഒരുമാസംമുമ്പ് ഒരാൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസിൽനിന്നുള്ളവർ ഉൾപ്പെടെ എത്തി പരിശോധനകൾ നടത്തിയിരുന്നു. അടൂപ്പറമ്പിലെ ഒരുകിണറ്റിൽനിന്നുള്ള വെള്ളം ഉപയോഗിച്ചവർക്കാണ് രോഗം ബാധിച്ചതെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ കണ്ടെത്തിയതോടെ കിണർ ക്ലോറിനേഷൻ നടത്തിയതിനൊപ്പം പഞ്ചായത്തിലാകെ ക്ലോറിനേഷൻ നടത്തിവരുന്നു. മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പുലർത്തണമെന്ന് ആവശ്യപ്പെട്ട് മൈക്ക് അനൗൺസ്മെന്റും നടത്തി. വിവിധ കേന്ദ്രങ്ങളിൽ മെഡിക്കൽ ക്യാമ്പ് നടത്തിവരുന്നു. പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ തുടർപരിശോധനയും ഉ‌ൗർജ്ജിതമാക്കി.

പായിപ്ര പഞ്ചായത്തിലും മഞ്ഞപ്പിത്തബാധിതരായി നാലുപേരെ കണ്ടെത്തിയെങ്കിലും ഉടൻ ചികിത്സ നൽകാൻ കഴിഞ്ഞതിനായാൽ രോഗം കൂടുതൽ പേരിലേക്ക് പകർന്നില്ല. രോഗം പടരാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിലെല്ലാം ക്ലോറിനേഷൻ നടത്തി. അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളിൽ ആരോഗ്യ പ്രവർത്തകർ പരിശോധന നടത്തുന്നുണ്ട്.

രോഗം വ്യാപകമാകാതിരിക്കാൻ ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണവും ഊർജ്ജിതമായി നടപ്പാക്കിയതിനാൽ മഞ്ഞപ്പിത്തബാധ നിയന്ത്രണവിധേയമാണെന്ന് ആവോലി പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോൺസും പായിപ്ര

പഞ്ചായത്ത് പ്രസിഡന്റ് പി.എം. അസീസും പറഞ്ഞു