t

ചോറ്റാനിക്കര: തിരുവാങ്കുളം മർച്ചന്റ്സ് അസോസിയേഷന്റെ 31-ാമത് വാർഷിക പൊതുയോഗം യൂണിറ്റ് പ്രസിഡന്റ് സാം തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. കേരള വ്യാപാര വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ടി.പി. റോയ് ഉദ്ഘാടനം ചെയ്തു. മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അസീസ് മൂലയിൽ, മോൻസി, ബാബു കാലാപള്ളി, പൗലോസ്, ബിനോയ് സി കെ, രാജൻ ജോസഫ്, യൂത്ത് വിംഗ് പ്രസിഡന്റ് സുഷിൽ കോത്താരി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സാം തോമസ് (പ്രസിഡന്റ് ), ബിനോയ്‌ സി.കെ (ജനറൽ സെക്രട്ടറി), സലീൽ കോത്താരി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.