വൈപ്പിൻ: മികച്ച നാടകനടനുള്ള സംസ്ഥാന അവാർഡ് നേടിയ ബിജു ജയാനന്ദൻ, മികച്ച തിരക്കഥയ്ക്കുള്ള (ഷോർട്ട് ഫിലിം) സംസ്ഥാന അവാർഡ് നേടിയ വി.എസ്. വിനായക് എന്നിവരെയും എസ്.എസ്. എൽ.സി, പ്ലസ് ടു പരീക്ഷകളിലെ മികച്ച വിജയികളെയും ചെറായി ഗ്രാമീണ വായനശാല അനുമോദിച്ചു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എ. എസ്. ദിനേശ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ഇ.കെ. ജയൻ, മെമ്പർ പ്രസീത ബാബു, ടി.കെ. ആനന്ദൻ, വി.കെ. സിദ്ധാർത്ഥൻ, എൻ.പി. ബിജു എന്നിവർ സംസാരിച്ചു.