photo
മുങ്ങിത്താണ മൂന്നാം ക്ലാസുകാരനെ രക്ഷപ്പെടുത്തിയ മുഹമ്മദ് മുക്താറിനെ എടവനക്കാട് എച്ച്.ഐ.എച്ച്.എസ്.സ്‌കൂൾ അധികൃതർ അനുമോദിക്കുന്നു

വൈപ്പിൻ: തോട്ടിൽ ചൂണ്ടയിടുന്നതിനിടയിൽ വെള്ളത്തിൽവീണ് മുങ്ങിത്താണ മൂന്നാംക്ലാസുകാരനെ ബഹളംകേട്ട് ഓടിയെത്തിയ പത്താം ക്ലാസുകാരൻ രക്ഷപ്പെടുത്തി. എടവനക്കാട് പുത്തൻതോട്ടിൽ കൂട്ടുകാരുമൊത്ത് ചൂണ്ടയിടുമ്പോഴാണ് രായമരക്കാർ തനീഷിന്റെ മകൻ അർഫാസ് മുഹമ്മദ് (8) തോട്ടിൽവീണത്. ഒപ്പമുണ്ടായിരുന്ന കുട്ടികളുടെ ബഹളംകേട്ട് സമീപവാസി മുഹമ്മദ് മുക്താർ വെള്ളത്തിൽ മുങ്ങിത്താണുകൊണ്ടിരുന്ന കുട്ടിയെ രക്ഷപ്പെടുത്തി. അവശനായ കുട്ടിയെ ഉടനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കക്കാട്ട് നവാസ് റബീന ദമ്പതികളുടെ മകനാണ് മുഹമ്മദ് മുക്താർ. ഇരുവരും എടവനക്കാട് എച്ച്.ഐ എച്ച്.എസ്. സ്‌കൂൾ വിദ്യാർത്ഥികളാണ്.