നെടുമ്പാശേരി: നെടുമ്പാശേരി ഹജ്ജ് ക്യാമ്പിൽ നിന്ന് ഇന്നലെ രണ്ട് വിമാനങ്ങളിലായി 568 പേർ തീർത്ഥാടനത്തിന് പുറപ്പെട്ടു. ഉച്ചയ്ക്ക് 12.10നുള്ള സൗദി എയർലൈൻസ് വിമാനത്തിൽ 140 സ്ത്രീകളും 138 പുരുഷന്മാരുമടങ്ങുന്ന സംഘമായിരുന്നു. കോതമംഗലം പല്ലാരിമംഗലം മറ്റപ്പിള്ളി വീട്ടിൽ നാസറിന്റെ മകൻ നാലു വയസുകാരൻ അബ്ദുള്ള ബിൻ നാസറും ഇതുലുൾപ്പെടുന്നു. രാത്രി 8.35ന് പുറപ്പെട്ട രണ്ടാമത്തെ വിമാനത്തിൽ 289 തീർത്ഥാടകരുണ്ടായിരുന്നു - 255 പുരുഷന്മാരും 134 സ്ത്രീകളും.

ഇന്ന് ഒരു സർവീസാണുള്ളത്. നെടുമ്പാശേരിയിൽ നിന്ന് 16 സർവീസുകളിലായി 4461 തീർത്ഥാടകർ യാത്ര ചെയ്യും. വനിതകളാണ് കൂടുതൽ. തമിഴ്നാട്ടിൽ നിന്നുള്ള 106 പേരും കർണ്ണാടകയിൽ നിന്നുള്ള രണ്ട് പേരും ലക്ഷദ്വീപിൽ നിന്നുള്ള 93 പേരും നെടുമ്പാശേരി വഴിയാണ് പോകുന്നത്.