മൂവാറ്റുപുഴ: മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി ഫിസിക്സ് (2), എച്ച്.എസ്.എസ്.ടി ജൂനിയർ കൊമേഴ്സ് (1) എന്നീ തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ ജൂൺ 1ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ വച്ച് നടത്തും. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.