വൈപ്പിൻ: ചെറായി സാമൂഹ്യക്ഷേമസംഘം 58-ാം വാർഷിക പൊതുയോഗം സഹോദരൻ അയ്യപ്പൻ ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് കെ.പി. ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്നു. സെക്രട്ടറി വി.കെ. സലീവൻ, ബിനുരാജ് പരമേശ്വരൻ, പി.എസ്. ചിത്തരഞ്ജൻ, കെ. കെ. രത്‌നൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.എസ്. ചിത്തരഞ്ജൻ (പ്രസിഡന്റ്), വിപിൻബാബു (വൈസ് പ്രസിഡന്റ്), കെ.കെ. രത്‌നൻ (സെക്രട്ടറി), ടി.ആർ. മുരളി (ജോ. സെക്രട്ടറി), പി.ബി. സജീവൻ (ട്രഷറർ), സി.വി. വിപിൻ, കെ.എം. സാബു, ബേബി നടേശൻ, കെ.സി. ദേവദാസ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.