seminar
പറവൂർ കേസരി സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന കാലാവസ്ഥ കടലെടുക്കുമ്പോൾ ഏകദിന സെമിനാർ കേരള സമുദ്രപഠന സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ബി. മധുസൂദനക്കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: പറവൂർ കേസരി സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കാലാവസ്ഥ കടലെടുക്കുമ്പോൾ എന്ന വിഷയത്തിൽ ഏകദിന സെമിനാർ കേരള സമുദ്ര പഠന സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ബി. മധുസൂദനക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. കേസരി സ്മാരക ട്രസ്റ്റ് ചെയർമാൻ എസ്. ശർമ്മ അദ്ധ്യക്ഷത വഹിച്ചു. കാലാവസ്ഥാ വ്യതിയാനം ആഘാതങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ കൊച്ചി സർവകലാശാല കാലാവസ്ഥാ പഠനകേന്ദ്രം ഡയറക്ടർ ഡോ. എസ്. അഭിലാഷ്, തീരദേശവാസികളുടെ അതിജീവനമാർഗ്ഗം എന്ന വിഷയത്തിൽ കുസാറ്റ് മറൈൻ ബയോളജി ഡിവിഷൻ മാനേജർ ഡോ. എ.എ. മുഹമ്മദ് ഹാത്ത, കേരളത്തിലെ തീരപ്രദേശങ്ങളിലെ സാദ്ധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ കുഫോസ് രജിസ്ട്രാർ ഡോ. കെ. ദിനേശ് എന്നിവർ പ്രഭാഷണം നടത്തി.