പെരുമ്പാവൂർ: എസ്.എൻ.ഡി.പിയോഗം കുന്നത്തുനാട് യൂണിയൻ നൽകിവരുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളുടെയും വിദ്യാഭ്യാസമേഖലയിൽ ഉന്നതവിജയം നേടിയ മറ്റു കുട്ടികളുടെയും മാർക്ക് ലിസ്റ്റിന്റെ കോപ്പിയും ഫോട്ടോയും യൂണിയനിൽ നൽകുന്നതിനായി ജൂൺ 1ന് മുമ്പായി ശാഖായോഗം ഓഫീസുകളിൽ എത്തിക്കണം.