kuttampuzha
കുട്ടമ്പുഴ പഞ്ചായത്ത് പതിനഞ്ചാം വാർഡ് എഡിഎസ് ' ബാലസഭ സംഘടിപ്പിച്ച ശുചിത്വോത്സവം പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: കുട്ടമ്പുഴ പഞ്ചായത്ത് പതിനഞ്ചാംവാർഡ് എ.ഡി.എസ് ബാലസഭ ശുചിത്വോത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ലിസി പൗലോസ് അദ്ധ്യക്ഷതവഹിച്ചു. കെ.എ. സിബി മുഖ്യപ്രഭാഷണം നടത്തി. സിനി, നീനുഎന്നിവർ ബോധവത്കരണ ക്ലാസെടുത്തു.