library
ആയവന എസ് .എച്ച് ലൈബ്രറിയുടെ നേതൃത്വത്തിൽ എസ് .എസ്. എൽ. സി, പ്ലസ് ടു പരീക്ഷയിൽ എ പ്ലസ് നേടിയവർക്കുള്ള ആദരവും ദിശ കരിയർഗൈഡൻസ് ക്ലാസും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ ഉണ്ണി ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആയവന എസ്.എച്ച് ലൈബ്രറിയുടെ നേതൃത്വത്തിൽ ആദരിച്ചു.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് ബിജോ മാത്യു അദ്ധ്യക്ഷതവഹിച്ചു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച ദിശ കരിയർ ഗൈഡൻസ് ക്ലാസ് ഡോ. ഫെൽസ് സാജു നയിച്ചു. ഫാ. മാത്യു മുണ്ടയ്ക്കൽ സമ്മാനദാനം നിർവഹിച്ചു. ബാലവേദി കൺവീനർ നിഷാ രാജു, ഒ.എം. ജോർജ്, സെക്രട്ടറി രാജേഷ് ജെയിംസ്, ലൈബ്രറിയൻ മഞ്ജുഷ എന്നിവർ സംസാരിച്ചു.